
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 7ന് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് വീരാംഗന എന്ന പേരിൽ വനിതകളുടെ കളരിപ്പയറ്റ്, യോഗ പ്രദർശനം എന്നിവ സംഘടിപ്പിക്കും. ദക്ഷിണ ഭാരത വനിത കളരിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 6 മുതൽ 79 വരെ പ്രായമുള്ള 136 സ്ത്രീകൾ പങ്കെടുക്കും. കളരി സമ്പ്രദായങ്ങളിലുള്ള ചുവടുകൾ, വന്ദനങ്ങൾ, സ്വയംരക്ഷ, യോഗ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. രണ്ടുമാസത്തെ കഠിനപരിശീലനത്തിന് ശേഷമാണ് സ്ത്രീകൾ വേദിയിൽ എത്തുന്നതെന്ന് കളരി ഗുരുക്കൾ മരീന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കളരി ഗുരുക്കന്മാരായ അശ്വിനി കുമാർ, വെങ്കിട്ടരാമൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |