
കോട്ടയം : ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ ബോധവത്ക്കരണ പരിപാടിയും ആരോഗ്യസുരക്ഷ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്‌സ് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോർഡിനേറ്റർ ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിന് കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |