പാലക്കാട്: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് ഹെൽത്തി കാമ്പയിൻ ഉദ്ഘാടനം മാർച്ച് രണ്ടിന് രാവിലെ 10ന് എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എലപ്പുള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ രക്ത പരിശോധന, രക്തസമ്മർദ്ദ പരിശോധന, തൂക്കം ഉയരം, പരിശോധന തുടങ്ങിയവ സംഘടിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ തത്വങ്ങളിൽ ഊന്നിയുള്ള ബോധവത്കരണമാണ് സംഘടിപ്പിക്കുക. മലമ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |