
കണ്ണൂർ:കാലപ്പഴക്കവും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും കണക്കിലെടുത്ത് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുനർ നിർമ്മിച്ച് ആധുനിക ഓഫീസ് സമുച്ചയമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്തു.എം.വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എം. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഒ.വിനോദ് കുമാർ, കെ.ഷാജി എന്നിവർ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സി എം.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.രജിത (പ്രസി), പി.വി.മനോജ് കുമാർ,
എ.ബി.ഉമ്മുക്കുൽസു(വൈസ് പ്രസി.),എം.വി.സുനിൽകുമാർ(സെക്ര.),ആർ.എസ്.അഖിൽ, എ.അശ്വന്ത് ലാൽ (ജോ.സെക്ര.), കെ.രമേശൻ(ട്രഷ.),ആർ.കെ.സ്മിത (വനിത കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |