SignIn
Kerala Kaumudi Online
Thursday, 26 February 2026 3.59 AM IST

പട്ടയ പ്രശ്നത്തിൽ കുത്തിയിരിപ്പ് സമരം

Increase Font Size Decrease Font Size Print Page
samaranm-

കാസർകോട്: പട്ടയ പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കുടുംബം കാസർകോട് താലൂക്ക് ഓഫീസിനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. ചെർക്കളയിലെ സി പി ഐ പ്രാദേശിക നേതാവായ രാജൻ പെരുമ്പടയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. മുപ്പത് വർഷത്തിലധികമായി കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബം പൊതു പ്രവർത്തകരോടൊപ്പം താലൂക്ക് ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. ഭൂമി ലഭിക്കാനുള്ള നീണ്ടു നിന്ന പോരാട്ടങ്ങൾക്കി'ടയിൽ മാനസിക വിഷമം മൂലം ഗോപിക്ക് ജീവൻ നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു.. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ടെന്നാണ് തഹസിൽദാർ നൽകിയ വിശദീകരണം. സമരത്തിൽ പങ്കെടുത്ത കുടുംബത്തെയും പൊതുപ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS: LOCAL NEWS, KANNUR, THALUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.