
പെരിങ്ങോം: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.എം.ഒ ഡോ. കെ.ടി.രേഖ, ഡി.പി.എം. ഡോ. പി. കെ. അനിൽകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലളിത, പി. അനസൂയ, കെ. പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ.വി. പ്രീത, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. കമലാക്ഷൻ, വിജയൻ അടുക്കാടൻ, അംഗം ഫത്തിമ ബീവി, പെരിങ്ങോം വയക്കര പഞ്ചായത്തംഗം വി.വി. ബീന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, സെക്രട്ടറി കെ. മോഹനൻ, പി.വി. തമ്പാൾ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയ്, ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. പ്രശാന്ത് സംസാരിച്ചു. നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |