തൃപ്പൂണിത്തുറ: കഞ്ചാവുമായി മൂന്ന് യുവാക്കളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി. ആലുവ കമ്പനിപ്പടി പള്ളാട്ടിൽവീട്ടിൽ ആദം ഷീം (21), എരൂർ സ്വദേശി കാർത്തിക് (20), ആലുവ തോട്ടുമുഖം സ്വദേശി അമിത് ജോർജ് (21) എന്നിവരെയാണ് ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റുചെയ്തത്. തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപത്തുവച്ച് പൊലീസ് വാഹനംകണ്ട് പരിഭ്രമിച്ച് മാറാൻ ശ്രമിച്ച യുവാക്കളെ ചോദ്യംചെയ്തപ്പോഴാണ് ഒന്നാംപ്രതിയായ കാർത്തിക്കിന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് സിപ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കുറഞ്ഞ അളവിലായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ മൂവരെയും വിട്ടയച്ചു. ടിനി ടോമിന്റെ മകനാണ് ആദം ഷീം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |