
കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ സൗത്ത് ഇന്ത്യൻ ബാസ്കറ്റ്ബാൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ ചെന്നൈ ലയോളയും വനിതാ വിഭാഗത്തിൽ എസ്.എച്ച് ചാലക്കുടിയും ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരങ്ങളായി ലയോള കോളേജിലെ പ്രഹ്ളാദനും എസ്.എച്ച് കോളേജിലെ അലീന ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. എസ്. എച്ച്. പ്രൊവിൻഷ്യാൾ ബെന്നി നൽക്കര സി.എം.ഐ , ആർ.സി.എസ്. എസ് അസി. ഡയറക്ടർ ഡോ. ഷിന്റോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഡോ. റിൻറ്റിൽ മാത്യു എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. കായിക വിഭാഗം മേധാവി ഡോ. സന്തോഷ് ജെ. നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |