SignIn
Kerala Kaumudi Online
Monday, 02 March 2026 4.00 AM IST

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡിയ വൺ റഡിയവൺ

Increase Font Size Decrease Font Size Print Page
kala

തിരുവല്ല : ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കലോത്സവത്തിൽ താരമായി ഡിയ വൺ റഡിയവൺ. ഇംഗ്ലീഷ് കഥാരചനയിൽ മത്സരിയ്ക്കാനെത്തിയതാണ് ഡിയ വൺ. നാളെ നടക്കുന്ന ഫിലിം റിവ്യുവിനും മത്സരിക്കുന്നുണ്ട്. എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം.എ മാസ് കമ്മ്യുണിക്കേഷൻ ആൻഡ് ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. കേരളത്തിന്റെ സാഷരതാ റേറ്റാണ് ഇങ്ങോട്ട് വരാൻ പ്രേരിപ്പിച്ചതെന്ന് ഡിയ വൺ പറയുന്നു. സുഹൃത്ത് പറഞ്ഞാണ് കേരളത്തെ പറ്റി അറിഞ്ഞത്. ഇവിടെ ആകെയുള്ള വിഷമം എല്ലാവരും തന്നെ വിചിത്രമായ രീതിയിൽ നോക്കുന്നു എന്നതാണെന്ന് ഡിയ പറയുന്നു. ഇങ്ങനെയുള്ള ആഘോഷമൊന്നും ഞങ്ങൾക്കില്ല. മികച്ച അനുഭവമാണ് കലോത്സവം. മോഹിനിയാട്ടമാണ് ഇഷ്ട കലാരൂപം. കേരളത്തിലെ സ്ത്രീകൾ ഉപയോഗിക്കുന്ന ലഹങ്കയും സാരിയും ഏറെയിഷ്ടമാണ്. പൊറോട്ടയും ബീഫും ബിരിയാണിയും കേരളത്തിന്റെ സ്വാദാണെന്നും മറ്റു എവിടെയും ലഭിക്കില്ലെന്നും ഡിയ പറയുന്നു. യുനെസ്കോയുടെ യൂത്ത് ഡെസ്കിൽ നാലുവർഷം ജോലി ചെയ്തതിന് ശേഷമാണ് കോട്ടയത്ത് പഠിക്കാനെത്തിയത്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.