SignIn
Kerala Kaumudi Online
Saturday, 07 March 2026 8.47 AM IST

കരാറുകാരില്ലാതെ മുട്ടം -മണക്കടവ് തീരദേശ റോഡ്

Increase Font Size Decrease Font Size Print Page
h

കൊല്ലം: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ അനുവദിച്ച മുട്ടം - മണക്കടവ് തീരദേശ റോഡിനുള്ള നിർമാണത്തിന് രണ്ട്തവണ ടെൻഡർ ചെയ്തിട്ടും കരാറേറ്റെടുക്കാൻ ആരുമില്ല. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ ഫിഷറീസ് ഫണ്ട്‌ ഉപയോഗിച്ച് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേന നടത്തിയ ഓണമ്പലം മുതൽ മുട്ടം വരെയുള്ള 4കി. മീറ്റർ വരുന്ന ഒന്നാംഘട്ട പണികൾ രണ്ടുവർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. നവകേരള സദസിൽ ഓരോ നിയമസഭാ മണ്ഡലത്തിനും വേണ്ടി അനുവദിച്ച 7 കോടിയിൽ നിന്ന് 3.50 കോടി ഉപയോഗിച്ചാണ് കുണ്ടറ മണ്ഡലത്തിലെ പേരയം പഞ്ചായത്തിലൂടെ കടന്നു പോകുന്ന,രണ്ടാം ഘട്ടമായ മുട്ടം - കൈതയ്ക്കൽ-റോഡ് കടവ്-മണക്കടവ് തീരദേശ റോഡ്‌ പ്രഖ്യാപിച്ചത്. ഏകദേശം 9 കി. മീറ്റർ നീളം വരുന്ന റോഡാണിത്. കഴിഞ്ഞ നവംബർ 4ന് ഇതിനുള്ള ഭരണാനുമതി നൽകുകയും നിർവഹണചുമതല തദ്ദേശ സ്വയം ഭരണവകുപ്പിന് കൈമാറുകയും ചെയ്തതാണ്.തുടർന്ന് രണ്ട് തവണ പ്രവൃത്തി ടെൻഡർ ചെയ്‌തെങ്കിലും കരാറുകാരാരും വന്നില്ല. കല്ലട മേഖലയിലെ സമഗ്ര വികസനത്തിന് സഹായകരമായ ഓണമ്പലം- മണക്കടവ് തീരദേശ റോഡ് മൂന്നാംഘട്ടമായി ഇടിയക്കടവ് വരെ നീട്ടാനും കക്കാട്ട് കടവിൽ പാലം നിർമ്മിച്ച്‌ ഇടിയ ക്കടവ് - പേഴുംതുരുത്ത് റോഡുമായി ബന്ധിപ്പിക്കാനും നടപടി വേണമെന്ന് ദ് കോസ് പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണനും സെക്രട്ടറി ആർ. അശോകനും ആവശ്യപ്പെട്ടു. എസ്. സോമരാജൻ,എൻ. അംബുജാക്ഷപണിക്കർ,കളത്തറ ശാന്തകുമാർ,എ.കെ.സഹജൻ,വി.എസ്. പ്രസന്നകുമാർ,ഡി. ശിവപ്രസാദ്,കിടങ്ങിൽ മഹേന്ദ്രൻ,പി.വിനോദ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.