പാലക്കാട്: ഹോളി അവധിത്തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് രാജസ്ഥാനിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ(06013-14) അനുവദിച്ചു. നാളെയും മാർച്ച് 11നും രാവിലെ 7.45നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സർവീസ് വെള്ളിയാഴ്ചകളിൽ രാവിലെ 11നു മഡർ ജംഗ്ഷനിലെത്തും. മടക്ക സർവീസ് മാർച്ച് ഏഴിനും 14നും രാത്രി 9.40ന് മഡർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ചൊവ്വാഴ്ച രാത്രി 12.45നു തിരുവനന്തപുരത്തെത്തും. ട്രെയിനിൽ 20 സ്ലീപ്പർ ക്ലാസ് കോച്ചും 2 സെക്കൻഡ് ക്ലാസ് കോച്ച് കം ലഗേജ് ബ്രേക്ക് വാനുകളുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |