
കാസർകോട്: ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കാസർകോട് തുടക്കം. നായർ വനിതാ ഐക്യവേദി പ്രസിഡന്റ് അഡ്വ. ഭാവനയുടെ നേതൃത്വത്തിൽ ഭാരവാഹികളായ സോജാ ബേബി, മീനാ മുരളീധരൻ, ലതാമണി, ലക്ഷ്മി, വന്ദന. എസ് മേനോൻ, സജിനി, മിനി നന്ദകുമാർ, എന്നിവരേന്തിയ പതാക ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങി.യാത്ര മാർച്ച് 13 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിക്കും. നായർ ഐക്യവേദി വൈസ് ചെയർമാൻ ടി.ഡി വിജയൻ നായർ, കൺവീനർ ഡോക്ടർ വിനു കുമാർ, ട്രഷറർ പി.ചന്ദ്രശേഖരൻ നായർ, മീഡിയ കൺവീനർ വി.ബി ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |