
കണ്ണൂർ: ലോകവനിതാദിനത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ജെ.സി.ഐ പഴശ്ശി ക്യൂൻസ്, തെരൂർ എൻ.എസ്.എസ് കരയോഗം, എൻ.എസ്.എസ് വനിത സംഘം എന്നിവരുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസും നടത്തി. എം.സി.സി.എസ് മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകി.ഇന്ന് രാവിലെ ഒമ്പതിന് യുവക് വായനശാല ആന്റ് ഗ്രന്ഥാലയം പാനേരിച്ചാലിൽ വച്ച് സ്ത്രീകൾക്കായി സ്തനാർബുദ നിർണയ ക്യാമ്പ് നടത്തും. വൈകീട്ട് മൂന്നിന് കണ്മഷി പെൺകൂട്ടം ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തും. എം.സി സി എസ് മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |