
തലശ്ശേരി: എട്ട് രാപകലുകളെ അവിസ്മരണീയമാക്കി മഹാഗുരു പ്രതിഷ്ഠിച്ച ശ്രീ ജഗന്നാഥക്ഷേത്ര മഹോത്സവത്തിന് ഇന്നലെ രാത്രി 10.55ന് കൊടിയിറങ്ങി.സമാപന ദിവസം വൈകീട്ട് താലപ്പൊലിയേന്തിയ ബാലികമാരുടേയും മുത്തുക്കുട, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ നടന്ന ആറാട്ട് എഴുന്നള്ളത്തിൽ ആയിരങ്ങൾ പങ്കെടുത്തു. താന്ത്രിക കർമ്മങ്ങൾക്ക് ശേഷം ആകാശത്ത് വർണ്ണദീപങ്ങൾ വാരിവിതറിയ അതിഗംഭീര കരിമരുന്ന് പ്രയോഗം നടന്നു.
സമാപന നാളിൽ പ്രത്യേക മഹാഗണപതി ഹോമം, ഗുരുപൂജ, എന്നിവയുമുണ്ടായിരുന്നു.
നന്ദി അറിയിച്ച് ശ്രീ ജ്ഞാനോദയയോഗം
എട്ടു നാളുകളിലായി നടന്ന ജഗന്നാഥക്ഷേത്ര മഹോത്സവം പൂർവാധികം പ്രൗഢിയോടെ കൊണ്ടാടുവാൻ സഹായിച്ച മുഴുവൻ ഭക്തരോടുംസർക്കാർ .സംവിധാനങ്ങളോടും ഉത്സവഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലനും, ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യനും നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |