തിരുവല്ല: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭംമാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളായി മാറരുതെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മാർത്തോമ്മാ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സംഘടിപ്പിച്ച അക്കാദമിക് കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭാസെക്രട്ടറി റവ.എബി ടി.മാമ്മൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെന്നൈ സായി സർവകലാശാല വൈസ് ചാൻസിലർ ഡോ.അജിത് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ.കുഞ്ചറിയ പി.ഐസക്, ഡോ.എലിസബേത്ത് ഷേർളി, ഡോ.തോമസ് ജോസഫ്, ഡോ.ഷാജിമോൻ കെ.ജോൺ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എ.ഏബ്രഹാം, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഡോ.ഐസി കെ.ജോൺ, ഡോ.രാജൻ വർഗീസ്, ഡോ.ജോൺ ജോർജ്, അത്യാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |