
കാഞ്ഞങ്ങാട്:സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനായി വനിതാദിനത്തോടനുബന്ധിച്ച് കാസർകോട് ജില്ലാ പൊലീസ് നിർഭയനിശ രാത്രി നടത്തം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരത്തിൽ ജില്ലാ പൊലീസ് മേധാവി വിജയ ഭാരത് ഫ്ലാഗ് ഓഫും ലോഞ്ചിംഗും നിർവ്വഹിച്ചു. അഡീഷണൽ എസ്.പി സി.എം.ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. സെൽഫ് ഡിഫൻസ് , കളരിപ്പയറ്റ്, ബോക്‌സിംഗ് എന്നിവയുടെ പ്രദർശനം പരിപാടിക്ക് ആവേശം പകർന്നു.നഗരസഭാ സ്റ്റാൻഡിംഡ് കമ്മിറ്റി ചെയർപേഴ്‌സൺ ഫൗസിയ ഷെരീഫ്, സിനി ആർട്ടിസ്റ്റ് കലാഭവൻ നന്ദന, എഴുത്തുകാരി സി പി.ശുഭ ,ഡിവൈ.എസ്.പി കെ.പി.സുരേഷ് ബാബു, ഹോസ്ദുർഗ് ഇൻസ്പെക്ടർ ദിനേശ് കെ.തുടങ്ങിയവർ സംസാരിച്ചു. ഇൻസ്പെക്ടർ അജിത സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |