പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കലയ്‌ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അംഗൻവാടിയുടെ പരിസരങ്ങളിൽ കാടുപിടിച്ച് കിടക്കുന്ന സമീപത്തെ കയർ വ്യവസായ സഹകരണ സംഘം പറമ്പിൽ നിന്ന് ഇഴജന്തുക്കൾ കയറുന്നതായി പരാതി. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളെ അംഗൻവാടിയിൽ വിടാൻ പോലും രക്ഷാകർത്താക്കൾ ഭയപ്പെടുകയാണ്. പുരയിടത്തിലെ കാട് വെട്ടി വൃത്തിയാക്കാൻ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അംഗൻവാടി പരിസരവും കയർ വ്യവസായ സഹകരണ സംഘം പുരയിടവും വൃത്തിയാക്കി കുട്ടികളുടെ ജീവൻ രക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി പൂതക്കുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രതീഷ്, നെല്ലേറ്റിൽ ബാബു, വി.കെ. സുനിൽകുമാർ, ബി. അനിൽകുമാർ, നൗഷാദ്, സഞ്ജയൻപിള്ള കലയ്‌ക്കോട് സുനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |