
ആലപ്പുഴ: ഭാര്യക്ക് മെസേജ് അയച്ചയാളെ ചുറ്റിക കൊണ്ട് തലയ്ക്ക്
അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കളപ്പുര വാർഡിൽ മാങ്കിയിൽ വീട്ടിൽ ജോബിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. ഷിബിൻ രാജിനെയാണ് ജോബിൻ പരിക്കേൽപ്പിച്ചത്. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ച ഷിബിൻരാജ് ചികിത്സയിലാണ്. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, എസ്.ഐ സജീവ്, എ.എസ്.ഐമാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതി പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |