
ശ്രീകൃഷ്ണപുരം: നവതി ആഘോഷപരിപാടികളുടെ ഭാഗമായി കുളക്കാട്ടുകുറുശ്ശി ക്രിസ്തുരാജ എ.എൽ.പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്ത് അവർ ഒത്തുചേർന്നു. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ ഓർമ്മകൾ പങ്കുവെച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥി പാറുകുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. നവതി ആഘോഷ സംഘാടക സമിതി ചെയർമാൻ ടി.നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപിക കെ.ജെ.ഗ്രേസി, ടി.സി.രാധ, മാസ്റ്റർ ജോയൽ ടോണി, സിസ്റ്റർ ജിനു തെരേസ, ഹണി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |