ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വില്ലേജിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ തുടങ്ങി. ഭൂവുടമയുടെ അവകാശം തെളിയിക്കുന്നതിന് ആധാരം, നികുതി രസീത്, തിരിച്ചറിയൽ രേഖ എന്നിവ ഈ ഘട്ടത്തിൽ ആവശ്യമുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലായി താമസിക്കുന്ന നിരവധിപേർക്ക് ഇളങ്ങുളം വില്ലേജിൽ ഭൂമിയുണ്ട്. ഇവർ നേരിട്ടെത്തിയില്ലെങ്കിൽ ഡിജിറ്റൽ സർവേ പൂർത്തീകരണത്തിന് തടസമാകും. അതിർത്തി നിർണയിക്കാനും തർക്കങ്ങൾ ഒഴിവാക്കാനും ഭൂവുടമ സ്ഥലത്തുണ്ടാവണം. അതിനാൽ ഇളങ്ങുളത്ത് താമസമില്ലാത്ത ഉടമകൾ സർവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുവിന്റെ ഡിജിറ്റൽ സർവേ നടപടി പൂർത്തീകരിക്കണം.പഴയ വില്ലേജ് ഓഫീസാണ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ്. ഫോൺ: 9496711633, 9744042955.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |