മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ താനൂരിൽ പ്രവർത്തനമാരംഭിച്ച എക്സ്റ്റൻഷൻ സെന്റർ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. താനൂർ ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ച് ബിൽഡിങ്ങിലാണ് സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയ്ക്ക് പുറമേ ജില്ലയിൽ സ്ഥാപിതമാകുന്ന രണ്ടാമത്തെ ഓഫീസ് കൂടിയാണിത്. കേരളത്തിൽ രണ്ട് എക്സ്റ്റൻഷൻ ഓഫീസുകളുള്ള ആദ്യ ജില്ലയാവുകയാണ് ഇതോടെ മലപ്പുറം. ഒപ്പം തന്നെ വിവിധ പരീക്ഷകൾക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ വേണ്ടി താനൂരിൽ പുതിയ കോച്ചിങ് സെന്റർ തുടങ്ങാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ ഡോ.സ്റ്റീഫൻ ജോർജ് അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ സി.അബ്ദുൽ മുജീബ് , ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ്, ജോയിന്റ് സെക്രട്ടറി എൻ.സൺദേവ്, ഡെപ്യൂട്ടി സെക്രട്ടറി വി.വിനോദ് കുമാർ, ഡയറക്ടർമാരായ ടി.പി.അബ്ദുൾ അസീസ്, കെ.ടി.അബ്ദുറഹ്മാൻ, മാജിദ് അബ്ദുൾ മജീദ്, അന്നമ്മ രാജു, ജനറൽ മാനേജർ ബി.ജയചന്ദ്രൻ, താനൂർ നഗരസഭ കൗൺസിലർ യു.എൻ.ജാസ്മിൻ ഖാദർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |