
വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടിൽ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈൻ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ കുടുംബസഹായമായി നൽകി. തലയോലപറമ്പ് സംഘടനാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഷാജിനാഥിന്റെ ഭാര്യ കുമരംകോട്ടിൽ പി.എം.ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് പ്രതിപക്ഷഅംഗം അബ്ദുൾ സലീം, മെമ്പർമാരായ ശില്പ, സലീമ, മിനി ബെന്നി, അമ്പിളി മായൻ, തലയോലപറമ്പ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |