
തിരുവല്ല : മേപ്രാൽ പുതുക്കാട് കൈപ്പുഴാക്കൽ പാടശേഖരത്തിൽ 350 എക്കറിലെ കൊയ്‌ത്ത് ആരംഭിച്ചു. കർഷകയായ ഡോ.ബിന്ദു കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, അംഗം സോമൻ താമരച്ചാലിൽ, പഞ്ചായത്ത് അംഗം മിനിമോൾ ജോസ്, പാടശേഖര ഭാരവാഹികളായ എഡിസൺ, ജേക്കബ് ചെറിയാൻ, ടി.ഡി.മോഹൻദാസ്, മോനായി, രാജു എം.ജെ, പി.ഡി.ജോൺ, ജോജി, അനിയൻ കുഞ്ഞ്, ജോയൽ എന്നിവർ പങ്കെടുത്തു. കഴിഞ്ഞവർഷം മൂന്നുതവണ വിതയ്യ്ക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്ത പാടശേഖരത്തിൽ ഇത്തവണ നൂറുമേനി വിളവെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |