
പാനൂർ: മേലെ പൂക്കോം ജനകീയ ഗ്രാമസംരക്ഷണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മേലെ പൂക്കോം ഹോട്ടൽ ഒമാസ് പാനൂർ നഗരസഭ സെക്രട്ടറി അടച്ചുപൂട്ടി.ജലമലിനീകരമടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ എരഞ്ഞിക്കുളങ്ങര എൽ.പി സ്‌കൂൾ മാനേജരും പി.ടി.എയും ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അന്വേഷണം നടത്തി മാർച്ച് 10ന് നഗരസഭയ്ക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു.ഹോട്ടലിന്റെ പ്രവർത്തനം മൂലം ജലസ്രോതസ്സുകൾ മലിനപ്പെടുന്നതായും പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |