
വൈക്കം : വൈക്കം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ വൈക്കം മണ്ഡലം കമ്മിറ്റി നൽകി. എസ്.എസ്.പി.സി മണ്ഡലം സെക്രട്ടറി എം.എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.എസ്.പി.സി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഇ.മണിയൻ തുക കൈമാറി. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എസ്.ഗോപാലകൃഷ്ണൻ, ട്രഷറർ കെ.വി.പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വേണുഗോപാൽ, ആർ.സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |