
പയ്യന്നൂർ : പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സംഗീതനാടക അക്കാഡമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനത്തിൽ പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ കമ്മറ്റി ഗാന്ധി പാർക്കിൽ അനുസ്മരണം സംഘടിപ്പിച്ചു. പു.ക.സ. സംസ്ഥന ജനറൽ സെക്രട്ടറി ഡോ.കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ അഡ്വ.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വി.നാരായണൻ, കെ.കെ.ഗംഗാധരൻ, പി.വി.കുഞ്ഞപ്പൻ, പി.കെ. സുരേഷ് കുമാർ, കെ.ആർ.സരളഭായി, കെ.വി.പ്രശാന്ത് കുമാർ, എം.രാജേഷ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |