
വൈക്കം: ശാസ്തക്കുളം ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുടവെച്ചൂർ എൻ.എസ്.എസ് കരയോഗത്തിന്റേയും വനിതാസമാജത്തിന്റേയും നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി. കരയോഗം പ്രസിഡന്റ് ജി.മനോജ്, സെക്രട്ടറി പി.സന്തോഷ്, കെ.അജയകുമാർ, ആർ.വിനയൻ, പി.ശ്രീനിവാസപണിക്കർ, ജി.രാജശേഖരൻ, വനിതാസമാജം പ്രസിഡന്റ് ബി.പത്മകുമാരി, സെക്രട്ടറി പി.പ്രേമ, ട്രഷറർ പ്രസന്നകുമാരി, അശ്വതി മനോജ് എന്നിവർ നേതൃത്വം നൽകി. ദീപാരാധന സമയം ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ചശേഷം തിരുനടയിൽ താലങ്ങൾ സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |