വൈക്കം : താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് സഹകരണ സംഘം വാർഷികവും, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സിന്റെ വിശേഷാൽ പൊതുയോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജി. ഇന്ദിര, അജീഷ് പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ സംഘം വാർഷികത്തിൽ പ്രസിഡന്റ് വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ ഇടയത്ത് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ജിൻഷോ ലൂക്കോസ്, സെക്രട്ടറി ബിനേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |