
കൊച്ചി: നേത്രരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച മികച്ച മെഡിക്കൽ ശാസ്ത്രീയ പഠനാവതരണത്തിനുള്ള സുജാത സാവിത്രി റാവു പുരസ്‌കാരത്തിന് കൊച്ചി ഗിരിധർ ഐ ഹോസ്പിറ്റലിലെ ഓർബിറ്റ് -ഒക്കുലോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ.മരിയൻ പോളി അർഹയായി. രോഗബാധിതമായോ അപകടങ്ങൾ മൂലമോ രൂപഭംഗി നഷ്ടപ്പെട്ട കണ്ണുകൾ നീക്കം ചെയ്ത് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് യഥാർത്ഥ രൂപവും ഭംഗിയും വീണ്ടെടുക്കുന്ന സോക്കറ്റ് റീകൺസ്ട്രക്ഷൻ രംഗത്ത് ഡോ. മരിയൻ നടത്തിയ ശസ്ത്രക്രിയകളുടെ അനുഭവങ്ങൾ വിശകലനം ചെയ്ത് രൂപപ്പെടുത്തിയ പഠനാവതരണമാണ് ബഹുമതിക്ക് അർഹമായത്. അഹമ്മദാബാദിൽ നടക്കുന്ന അടുത്ത ദേശീയ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |