
കൊച്ചി: കൃഷി, നിർമ്മാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരായ ജോൺ ഡിയർ പുതിയ 5 എം സീരീസ് 5130എം ട്രാക്ടർ അവതരിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ 5130എം ട്രാക്ടറിൽ ഫ്രണ്ട് ഹിച്ച്, ഫ്രണ്ട് പി.ടി.ഒ. സംവിധാനങ്ങൾ, ഓട്ടോ ട്രാക് ഗൈഡൻസ് സിസ്റ്റം, ഗ്രീൻസിസ്റ്റം ലിങ്ക് കണക്‌ടിവിറ്റി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കൃഷിയിടങ്ങളിലെ വൈവിദ്ധ്യമാർന്ന സാഹചര്യങ്ങൾ പരിഗണിച്ച് സുസ്ഥിര കൃഷി വികസനത്തിന് പിന്തുണ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സ്മാർട്ട് കണക്‌ടഡ് യന്ത്രങ്ങൾ വഴി കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉദ്പാദനം നേടാൻ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ജോൺ ഡിയർ ഇന്ത്യ എം.ഡിയും കൺട്രി മാനേജരുമായ രാജേഷ് സിൻഹ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |