
ഫോർട്ട്കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ഘടനയും ക്യൂറേഷനും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് ടൂറിസം അതോറിറ്റി ചീഫ് മാർക്കറ്റിംഗ് ഓഫീസർ പത്മ റാണി സീലയുടെ നേതൃത്വത്തിലുള്ള സംഘം ബിനാലെ സന്ദർശിച്ചു. ക്യൂറേഷനും വിപുലമായ പൊതുജനപങ്കാളിത്തവും ബിനാലെയിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വർഷമായി സാധാരണ ജനങ്ങളെ കലയുമായി ബന്ധിപ്പിക്കുന്നതിൽ ബിനാലെ കൈവരിച്ച വിജയത്തെ സംഘത്തിലുണ്ടായിരുന്ന എഴുത്തുകാരനും ദൃശ്യകലാകാരനുമായ സഞ്ജീവ് ഖണ്ഡേക്കർ പ്രശംസിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ വേദി സമകാലിക കലാരംഗത്ത് വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്ന് സംഘം വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |