
കൊടുമൺ: അടൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണന് കൊടുമണ്ണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. രക്തസാക്ഷി അങ്ങാടിക്കൾ വടക്ക് എം.രാജേഷിന്റെ വീട്ടിലും പ്രിജി കണ്ണൻ എത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എൻ സലീം, ബീന പ്രഭ, സി.പി.എം നേതാക്കളായ കെ.കെ.അശോക് കുമാർ, എ.വിപിൻ കുമാർ, പി.കെ അശോകൻ, എം.കിരൺ, രാജൻ ഡി.ബോസ്, എം.ആർ.എസ് ഉണ്ണിത്താൻ, ഡി. രാജാറാവു, ബിനു ഗോപി, എം.ശാന്തപ്പൻ, ലീലാമണി വാസുദേവൻ തുടങ്ങിയവർ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |