തിരുവനന്തപുരം: റംസാൻ അവധിക്ക് ശേഷം മദ്രസകൾ പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള,സംസ്ഥാനതല വിദ്യാരംഭത്തിന്റെ ഉദ്ഘാടനം 26ന് രാവിലെ 9ന് വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ നടക്കും.അഖിലേന്ത്യാ ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ആദ്യമായാണ് തെക്കൻകേരളത്തിൽ വിദ്യാരംഭം സംഘടിപ്പിക്കുന്നത്.വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങൾ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,വഖഫ് ബോർഡ് ചെയർമാൻ കെ.എസ്.ഹംസ തുടങ്ങിയവർ പങ്കെടുക്കും.അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |