
കൊച്ചി: ഭാരതമാതാ കോളേജ് ദിനാഘോഷം മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്തു. മാറ്റങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിന്റെ മൂല്യം വർദ്ധിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിമർശനാത്മകമായി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ ഫാ. ഡോ. അബ്രഹാം ഓലിയപ്പുറത്ത് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എം. ജോൺസൺ, അസിസ്റ്റന്റ് മാനേജർ ഫാ. സെൻ കല്ലുങ്കൽ, പി.ടി.എ പ്രസിഡന്റ് സജി തോമസ്, യൂണിയൻ ജനറൽ സെക്രട്ടറി മാധവ് ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഡോ. സിന്ധു ജോസഫ്, കൗൺസിൽ സെക്രട്ടറി ഡോ. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |