
ആലപ്പുഴ: നഗരത്തിലെ താത്ക്കാലിക ഗതാഗതമാർഗമായി ഉപയോഗിക്കുന്ന നഗര ചത്വരം വഴിയുള്ള പാതയിലെ ദുർഘടയാത്രയ്ക്ക് മാസങ്ങളായിട്ടും പരിഹാരമില്ല. ജില്ലാ കോടതി പാലം പൊളിച്ചതിന് പിന്നാലെ യാത്രക്കാർക്കായി തുറന്നുകൊടുത്താണ് ചത്വരത്തിലൂടെയുള്ള വഴി. അറ്റകുറ്റപ്പണികളോ, അടിസ്ഥാന സൗകര്യ വികസനമോ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിലെ തടസങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്താത്തത് പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. ഇടുങ്ങിയ വഴിയിലെ വളവിൽ വാഹനങ്ങൾ തിരിച്ചെടുക്കാൻ പെടാപ്പാട് പെടുകയാണ്. പലയിടത്തും പൊളിഞ്ഞുവീഴാറായ മതിലും മരങ്ങളുമാണ് റോഡിൽ. കൂടാതെ കെട്ടിടാവശിഷങ്ങളും ഇരുമ്പുമെല്ലാം റോഡിന്റെ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നന്നുമുണ്ട്. കോടതിപ്പാലം നിർമ്മാണം പൂർത്തിയാകാൻ ഒരുവർഷമെങ്കിലും ഇനിയും വേണമെന്നിരിക്കെ ഈ റോഡ് വൃത്തിയാക്കി ടാർ ചെയ്യണമെന്നാണ് ആവശ്യം.
ഭീഷണിയായി പോസ്റ്റുകളും
1. ഭാരവാഹനങ്ങൾ കടന്നുപോകരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല
2. മതിലിലും മരങ്ങളിലുമിടിച്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് പതിവാണ്
3. അപകടകരമായ തടസങ്ങൾ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണം
4. കുണ്ടുംകുഴിയുമായ വഴിയിൽ ഉപയോഗിക്കാത്ത പോസ്റ്റുകളും നിരവധിയാണ്
മാസങ്ങളായി പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സ്വകാര്യ ബസുകളടക്കം നിയന്ത്രണമില്ലാതെ കടന്നുപോകുന്നത്. അടിയന്തരമായി നടപടി സ്വീകരിക്കണം
തോമസ് മത്തായി കരിക്കംപള്ളിൽ
പ്രസിഡന്റ്
തത്തംപള്ളി റസിഡന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |