
തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി കുറ്റൂർ പഞ്ചായത്തിലെ കിഴക്കൻമേഖലയിൽ ഗൃഹസമ്പർക്കം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കണ്ടും വീടുകൾ കയറിയിറങ്ങിയും വോട്ട് അഭ്യർത്ഥിച്ചു.
സ്ഥാനാർത്ഥി എത്തിച്ചേരുന്ന ഇടങ്ങളിലൊക്കെയും നല്ല സ്വീകരണം ലഭിച്ചു. വീടുകളിലെത്തിയപ്പോൾ പ്രദേശത്തെ വികസനമുരടിപ്പും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനപ്രശ്നങ്ങളും നാട്ടുകാർ പങ്കുവച്ചു. ഈ അവസ്ഥയിൽ മാറ്റം വേണമെന്ന ശക്തമായ ആഗ്രഹമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നതെന്നും അവരുടെ പ്രതികരണങ്ങൾ എൻ.ഡി.എയ്ക്ക് വലിയ വിജയ പ്രതീക്ഷ നൽകുന്നതാണെന്നും അനൂപ് ആന്റണി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |