പാലക്കാട്: ആഴ്ചാവസാനം ചെന്നൈയിൽ നിന്നു കേരളത്തിലേക്കുള്ള വലിയ യാത്രാത്തിരക്ക് പരിഗണിച്ച് ഇന്ന് ചെന്നൈയിൽ നിന്ന് പാലക്കാട്, ഷൊർണൂർ വഴിയുള്ള മംഗളൂരു സെൻട്രൽ എക്സ്‌പ്രസ്(16159) ട്രെയിനിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഉൾപ്പെടുത്തും. ഞായറാഴ്ച കേരളത്തിൽ നിന്ന് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് മാർച്ച് 29നു പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ എക്സ്‌പ്രസ്(16160) ട്രെയിനിലും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഉൾപ്പെടുത്തിയതായി റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |