തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുൻ എം.എൽ.എയും എം.പിയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായും എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എ. ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പിൽ വിവിധ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർ ബി.ജെ.പിയെ പിന്തുണയ്ക്കാനായി രംഗത്തുവന്നത് പാർട്ടിക്ക് അഭിമാനകരമായ നേട്ടമാണ്. ബി.ജെ.പിക്ക് അയിത്തം കല്പിച്ചിരുന്ന ക്രൈസ്തവ സംഘടനകൾ ഉപതിരഞ്ഞെടുപ്പിൽ പരസ്യമായി പിന്തുണയ്ക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തുവന്ന എക്സിറ്റ്‌പോളുകളെ തള്ളിക്കളയുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കും.
തുഷാർ വെള്ളാപ്പള്ളി പങ്കെടുത്ത യോഗങ്ങളിലെല്ലാം എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് പറഞ്ഞത്. മറ്റു പ്രചാരണങ്ങളെ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |