
തിരുവല്ല : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മന്റെ വിജയത്തിനായി തിരുവല്ല ബ്ലോക്കിലെ ജനപ്രതിനിധി സംഗമം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, നീതു മാമ്മൻ കൊണ്ടൂർ, നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ്, ആർ.ജയകുമാർ, റോബിൻ പരുമല, നഗരസഭാദ്ധ്യഷ എസ്.ലേഖ, ഉപാദ്ധ്യക്ഷൻ കെ.വി.വർഗീസ്, ലിജി ആർ.പണിക്കർ, ജോളി ഈപ്പൻ, ഹരിദാസി ശശി, ബിനു വി.ഈപ്പൻ, പി.എം.അനീർ, ഷിബു പുതുക്കേരി, ലാൽ നന്ദാവനം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |