കൊല്ലങ്കോട്: ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിജയം വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ നൽകി. ഉപജില്ലാ സെക്രട്ടറി ആർ.സതീശൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.ഗിരീഷ്‌കുമാർ, ജില്ലാ നിർവാഹക സമിതിയംഗം കെ.ബാലുമനോഹർ, ജില്ലാ കമ്മിറ്റിയംഗം സി.എസ്.പ്രവീൺ, ഉപജില്ലാ സെക്രട്ടറി പി.ഇ.രശ്മി, ട്രഷറർ പി.പി.സവിത എന്നിവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന 29 അദ്ധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |