SignIn
Kerala Kaumudi Online
Saturday, 25 April 2026 8.21 PM IST

ട്രെൻഡിനൊപ്പം സ്ഥാനാർത്ഥികൾ

Increase Font Size Decrease Font Size Print Page
murali

വെഞ്ഞാറമൂട്: ആനയും അമ്പാരിയും ഇല്ലെന്നേയുള്ളൂ.വാമനപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പര്യടനം ഒരു ഘോഷയാത്രപോലെ തന്നെ.സ്ഥാനാർത്ഥി സഞ്ചരിക്കുന്ന തുറന്ന വാഹനത്തിന് മുന്നിലും പിന്നിലും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ കൊടിതോരണങ്ങളുമായി അണികൾ.

സ്ഥാനാർത്ഥിയെത്തുന്ന ജംഗ്ഷനിൽ പടക്കം പൊട്ടിച്ച് സ്വീകരണം.കത്തുന്ന വെയിലൊന്നും കാത്തുനിൽക്കുന്നവർക്കും അണികൾക്കും പ്രശ്നമേയല്ല.ട്രെൻഡിനൊപ്പമാണ് പ്രചാരണവും

കത്തുന്ന ചൂടിൽ ഷെഡ്യൂൾ അനുസരിച്ച് ഓരോ സ്ഥലത്തും കൃത്യ സമയത്തെത്താൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് സ്ഥാനാർത്ഥികൾ.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ പേരയത്ത് ആരംഭിച്ചു.സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.പേരയത്ത് ആരംഭിച്ച പര്യടനം താന്നിമൂട്,ഇളവട്ടം,ആലുംകുഴി,മൈലമൂട്,കരികട എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ആനാട് ജംഗ്ഷനിൽ സമാപിച്ചു.ഇന്ന് പാലോട്,ഭരതന്നൂർ മേഖലകളിൽ പര്യടനം തുടരും.

യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ പലോടിന്റെ കഴിഞ്ഞ ദിവസത്തെ മണ്ഡല പര്യടനം പനവൂർ പഞ്ചായത്തിലാരംഭിച്ചു.പര്യടന ഉദ്ഘാടനം ആനാട് ജയൻ നിർവഹിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വേണു കാരണവർ,​കഴിഞ്ഞ ദിവസം രാവിലെ വാമനപുരം പഞ്ചായത്തിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.തുടർന്ന് നടന്ന പദയാത്ര തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.ഉച്ചയോടെ മത,സാമുദായിക നേതാക്കളെ കണ്ടു.വൈകിട്ട് പലോട് വൃന്ദാവൻ കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.