
കൊച്ചി: ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ ചട്ടങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ മാറ്റമുണ്ടാകും. യാത്ര പുറപ്പെടുന്നതിന് എട്ട് മുതൽ 24 മണിക്കൂറിന് മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ 50 ശതമാനം റീഫണ്ട് ലഭിക്കും. എട്ട് മണിക്കൂറിന് ശേഷം ക്യാൻസൽ ചെയ്താൽ തുക മൊത്തം നഷ്‌ടമാകും. നേരത്തെ നാല് മണിക്കൂർ മുൻപ് വരെ പണം തിരികെ ലഭിച്ചിരുന്നു. 72 മണിക്കൂർ വരെയാണെങ്കിൽ 25 ശതമാനം തുക നഷ്‌ടമാകും. 72 മണിക്കൂറിന് മുൻപാണ് ക്യാൻസൽ ചെയ്യുന്നതെങ്കിലും ചാർജ് ബാധകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |