
കൊച്ചി : ഹ്യുണ്ടായി എക്സ്റ്ററിന്റെ പുതുക്കിയ മോഡൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മെച്ചപ്പെട്ട ടെക്നോളജി, സുരക്ഷാ സംവിധാനങ്ങൾ, കാര്യക്ഷമമായ പവർട്രെയിൻ എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്. സെഗ്‌മെന്റിലെ ആദ്യ ഡാഷ് കാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 60-ത്തിലധികം ബ്ലൂലിങ്ക് കണക്റ്റഡ് ഫീച്ചറുകൾ, 300-ത്തിലധികം ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന വോയ്സ് കമാൻഡുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റർ 4-സിലിണ്ടർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിന് ശക്തിയാകുന്നത്. മാനുവൽ, എഎംടി , സിൻജി ഓപ്ഷനുകൾ ലഭ്യമാണ്, 225 ലിറ്റർ ബൂട്ട് സ്പേസും നൽകുന്നു. 45-ത്തിലധികം സുരക്ഷാ ഫീച്ചറുകൾ, സ്റ്റാൻഡേർഡ് 6 എയർബാഗുകൾ, ഇഎസ്സി, എച്ച്എസി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹ്യുണ്ടായി എക്സ്റ്ററിന്റെ വില
₹5.79 ലക്ഷം മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |