
കൊച്ചി: രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക ഫെബ്രുവരിയിൽ 5.2 ശതമാനം വളർച്ച കൈവരിച്ചു. മാനുഫാക്‌ചറിംഗ്, ഖനന, വൈദ്യുതി മേഖലകളിലെ ഉണർവാണ് കരുത്തായത്. മുൻവർഷം ഫെബ്രുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 2.7 ശതമാനം വളർച്ചയുണ്ടായിരുന്നു. മാനുഫാക്ചറിംഗ് രംഗത്ത് അവലോകന കാലയളവിൽ 6 ശതമാനം ഉത്പാദനം ഉയർന്നു. ഖനന രംഗത്ത് 3.1 ശതമാനവും വൈദ്യുതി ഉത്പാദനത്തിൽ 2.3 ശതമാനവും വളർച്ച നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |