
കോട്ടയം: പത്ത് വർഷമായി കേരളത്തിൽ ദുർഭരണം നടത്തുന്ന ഇടതുമുന്നണിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ശശി തരൂർ എം.പി. അതിരമ്പുഴ ആനമലയിൽ നിന്നാരംഭിച്ച ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിയ ലോകക്രമത്തിനനുസരിച്ച് കേരളത്തെ മുന്നോട്ട് നയിക്കാൻ എൽ.ഡി.എഫിനായിട്ടില്ല. പ്രതീക്ഷകൾ നശിച്ച് വിദേശത്തേക്ക് ചേക്കേറുന്ന യുവാക്കളെ കേരളത്തിൽ നിലനിറുത്താൻ യു.ഡി.എഫിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജൂബി ഐക്കരക്കുഴി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |