
കൊച്ചി: രാജ്യത്തെ മുൻനിര വിമാന കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ബ്രിട്ടീഷ് എയർവേയ്സിന്റെ മുൻ മേധാവിയായ വില്യം വാൽഷിനെ നിയമിച്ചു. നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡയറക്‌ടർ ജനറലായി പ്രവർത്തിക്കുകയാണ് അദ്ദേഹം. ആഗസ്റ്റ് മൂന്നിന് വില്യം വാൽഷ് പുതിയ ചുമതല ഏറ്റെടുക്കും. ഡിസംബറിൽ ഇൻഡിഗോ നേരിട്ട കടുത്ത പ്രവർത്തന പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേർസ് സി.ഇ.ഒ പദവി രാജിവച്ചതോടെയാണ് പുതിയ നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |