ചെന്നെെ: ജീൻസ് ധരിച്ച് ഡ്രെെവിംഗ് ടെസ്‌റ്റിനെത്താൻ പാടില്ലെന്ന ആർ.ടി.ഒ ഉദ്യാഗസ്ഥന്റെ നിർദേശത്തിനെതിരെ പരാതികൾ ഉയരുന്നു. ഡ്രെെവിംഗ് ലെെസൻസ് ടെസ്റ്റിനെത്തുമ്പോൾ സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രം ധരിക്കണെമെന്നായിരുന്നു പ്രാദേശിക ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥന്റെ വാദം. ചെന്നെെയിലാണ് സംഭവം.
"സ്ത്രീയായാലും പുരുഷനായയാലും ടെസ്റ്റിനെത്തുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണം. ഇത് സദാചാര പൊലീസ് ഒന്നുമല്ല" എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വിവിധതരം ആളുകളാണ് ആർ.ടി ഓഫീസിലേക്ക് എത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിർദേശമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പുരുഷന്മാർ ലുങ്കി, ഷോർട്സ് ഒഴിവാക്കി ശരിയായ വസ്ത്രധാരണയിൽ വരാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയോട് ജോലി കഴിഞ്ഞ് ടെസ്റ്റിനെത്തിയപ്പോൾ വീട്ടിൽ പോയി വസ്ത്രം മാറ്റിവരാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. ഇവർ ജീൻസും സ്ളീവ്‌ലെസ് ടോപ്പുമായിരുന്നു ധരിച്ചിരുന്നത്. അതുപോലെ മറ്റൊരു സ്ത്രീ ഹാഫ് പാന്റ് ധരിച്ചെത്തിയപ്പോഴും മാന്യമായ വസ്ത്രം ധരിച്ചുവരാൻ പറഞ്ഞു. അതേസമയം, ഇത്തരം സംഭവങ്ങൾ ആ.ർ.ടി.ഒ ഓഫീസുകളിൽ പുതുതല്ലെന്നും 2018ലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |