
പത്തനംതിട്ട : ഫോം 12 ഡി യിൽ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പിൽ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥർക്ക് ആറ് വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. കേരള പൊലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്സ്, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിട്ടി കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റെയിൽവേ, തപാൽ, തിരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |