
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് സ്റ്റാഫ് ക്ലബ് യാത്രഅയപ്പ് നൽകി. പ്രിൻസിപ്പൽ ഡോ.എൻ.ഡി.ആഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം എച്ച്.ഒ.ഡി ഇൻചാർജ് എം.ആർ.സുമ, സിവിൽ എൻജിനിയറിംഗ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ ജിജി വി.പണിക്കർ, പി.ടി.എസ് കെ.എസ്.സൗഭാഗ്യവതി എന്നിവർക്കാണ് യാത്രഅയപ്പ് നൽകിയത്. ഷിബു ഗണേഷ്, സി.പ്രദീപൻ, റിൻസി സെബാസ്റ്റ്യൻ, എസ്.ബാലു, ആർ.ടി.അരുണിമ, കവിതാ സദൻ, വി.അനിൽ, എ.അജി, മേഘാ മോഹൻ, വി.എസ്.നന്ദു, വി.ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |