
ഏറ്റുമാനൂർ : സമാധാന ജീവിത സാഹചര്യം ഇന്ത്യയിൽ പൂർണ്ണമായുമുള്ള സംസ്ഥാനം കേരളമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അതിരമ്പുഴ ചന്തക്കവലയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. വർഗീയ കലാപങ്ങൾ ഇല്ലാത്ത പത്തുവർഷങ്ങളാണ് കടന്നുപോയത്. ഇടതുപക്ഷമുള്ളതുകൊണ്ടാണ് ഇതൊക്കെ സാദ്ധ്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.ഐ കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ. എൻ വേണുഗോപാൽ സ്വാഗതം പറഞ്ഞു. ജോസ് ഇടവഴിക്കൻ, എം.എസ് സാനു, വി.ജയപ്രകാശ്, ഇ.എസ് ബിജു, ബാബു ജോർജ്, കെ.ടി രമേശ്, രാജീവ് നെല്ലിക്കുന്നേൽ, മുരളി തകിടിയേൽ, രഘുബാലരാമപുരം, ജിം അലക്‌സ്, എൻ.എ മാത്യു, പി.എൻ സാബു, രതീഷ് രത്‌നാകരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |